ഹൈടെക് സംവിധാനങ്ങളിലൂടെ ബാങ്ക് അക്കൗണ്ടുകളുടെ എ.ടി.എം നമ്പറും പാസ്വേഡും കവരും. ഇവ ഉപയോഗിച്ച് അക്കൗണ്ടുടമ അറിയാതെ ഓൺലൈനായി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. ഇതിനായി ബാങ്ക് നൽകുന്ന വൺടൈം പാസ്വേഡ് (ഒ.ടി.പി) ഉപഭോക്താവിെൻറ രജിസ്േറ്റഡ് മൊബൈൽ നമ്പറിലാണ് എത്തുക.
ഇവ ലഭിച്ചാൽ മാത്രമേ ഇടപാട് പൂർത്തിയാക്കാനാവൂ. ബാങ്കിൽ നിന്നെന്ന വ്യാജേന ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട്് തന്ത്രത്തിൽ ഒ.ടി.പി മനസ്സിലാക്കുന്ന ഹാക്കർമാർ ഉപഭോക്താവറിയാതെ പണം തട്ടിയെടുക്കും. ഇങ്ങനെ നിരവധി പരാതികളാണ് കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. ഒ.ടി.പി ആർക്കും നൽകാതിരുന്നാൽ തട്ടിപ്പ് തടയാനാകും. പക്ഷേ, പലരും തട്ടിപ്പിനിരയാകുന്നത് പതിവാണ്.
അഥവാ അബദ്ധത്തിൽ ഒ.ടി.പി കൈമാറിയാൽപോലും 24 മണിക്കൂറിനുള്ളിൽ സൈബർഡോമിനെ സമീപിച്ചാൽ പണം നഷ്ടമാകാതെ സംരക്ഷിക്കാനാകുമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.