കോവിഡ് നാട്ടിൽ വ്യാപിച്ചതു മുതൽ ആരെയെങ്കിലും ഫോൺ വിളിച്ചാൽ റിങ് ചെയ്യുന്നതിന് മുമ്പു തന്നെ കോവിഡിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദീകരിക്കുന്ന ശബ്ദ സന്ദേശം കേൾക്കാം. അതിന്‍റെ ഇംഗ്ലീഷ്, ഹിന്ദി വിവരണത്തിൽ പലരും കേട്ട ഒരു വാചകം ഇങ്ങനെയാകും; 'വൈഭി ഓർ കളൈബി'.
എന്താണ് ഈ 'വൈഭി ഓർ കളൈഭി'?. നിരവധി പേരാണ് ഈ വാചകമെന്താണെന്നറിയാതെ കുഴങ്ങിയത്. അതറിയാനായി ഗൂഗിളിനേയും യൂട്യൂബിനേയും ആശ്രയിച്ചവരും കുറവല്ല. എന്നാൽ ശബ്ദ സന്ദേശത്തിൽ കേൾക്കുന്നത് വൈഭി എന്നോ കളൈബി എന്നോ അല്ലെന്നതാണ് സത്യം.
'ദവായ് ഭി ഓർ കഡായ് ഭി' എന്നാണ് സന്ദേശത്തിൽ പറയുന്നത്. 'ദവായ് ഭി ഓർ കഡായ് ഭി'എന്ന ഹിന്ദി വാചകത്തിന്‍റെ അർഥം 'മരുന്നും വേണം ജാഗ്രതയും വേണം' എന്നാണ്. കോവിഡ് പ്രതിരോധത്തിന്‍റെ മുദ്രാവാക്യമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ വാചകം ഉപയോഗിച്ചത്. 2021ലെ മന്ത്രമെന്ന നിലയിലാണ് അദ്ദേഹം ഇത് മുന്നോട്ടുവെച്ചത്.
ഫോണിലെ ശബ്ദ സന്ദേശത്തിൽ അത് വേഗത്തിൽ ഒഴുക്കോടെ പറഞ്ഞു പോകുന്നതിനാലും ഫോണിന്‍റെ മറുതലക്കലുള്ള വ്യക്തിയെ ലൈനിൽ കിട്ടാനുള്ള വ്യഗ്രതയും കാരണം പലപ്പോഴും സന്ദേശത്തിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഈ വാചകം ശരിക്ക് മനസ്സിലാക്കാൻ പലർക്കും സാധിക്കാതെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.