ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങുന്നു

തിരുവനന്തപുരം: നോട്ട് ക്ഷാമം മൂലം  സര്‍ക്കാറിന്‍െറ  വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണവും തടസ്സപ്പെടുന്നു. ആവശ്യമായത്ര നോട്ട് റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്തതാണ് കാരണം. വീടുകളില്‍ നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പെന്‍ഷന്‍ വിതരണം. വീടുകളില്‍ പെന്‍ഷന്‍ എത്തിക്കേണ്ടത് 16 ലക്ഷം പേര്‍ക്കാണ്. ഇതിനായി വേണ്ടത് 506.7 കോടിയും. സഹകരണ ബാങ്കുകള്‍ വഴി തിങ്കളാഴ്ച മുതല്‍ വിതരണ നടപടികള്‍ തുടങ്ങിയെങ്കിലും നോട്ട് ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

17.58 ലക്ഷം പേര്‍ക്കാണ് ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതിനായുള്ള 548.6 കോടി അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പിന്‍വലിക്കലും നോട്ട് ക്ഷാമം തടസ്സപ്പെടുത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് പണം എത്തിക്കാന്‍ ട്രഷറി വഴി പ്രത്യേക സംവിധാനം ഉണ്ടാക്കിയാണ് പെന്‍ഷന്‍ വീട്ടിലത്തെിക്കല്‍ പരിപാടി നടപ്പാക്കിയത്. എന്നാല്‍, റിസര്‍വ് ബാങ്ക് കറന്‍സി ലഭ്യമാക്കാത്തതിനാല്‍ ട്രഷറികള്‍ക്ക് പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയാതെ വന്നു. ഇതാണ് പല സ്ഥലത്തും പെന്‍ഷന്‍ വിതരണം തടസ്സപ്പെടുത്തിയത്. 

Tags:    
News Summary - welfare pension delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.