തിരുവനന്തപുരം: പൗരത്വപ്രക്ഷോഭ ഭാഗമായി സംഘ് ഫാഷിസത്തിനെതിരെ ജനരോഷമുയര്‍ത്തി ഫെബ്രുവരി 25നും 26നും വെല്‍ഫെയര്‍ പാര്‍ട്ടി ‘ഒക്കുപൈ രാജ്ഭവന്’ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാജ്ഭവന് തുടര്‍ച്ചയായ 30 മണിക്കൂര്‍ ഉപരോധിക്കുന്ന സമരത്തിൽ വിവിധ ജില്ലകളില്‍നിന്ന് ആയിരങ്ങൾ പങ്കാളികളാകും.
പൗരത്വപ്രക്ഷോഭത്തില്‍ രാജ്യത്തിെൻറ സമരകേന്ദ്രമായി മാറിയ ഡല്‍ഹി ശാഹീന്‍ബാഗിലെ പ്രായം തളര്‍ത്താത്ത സമരനായികമാരായ അസ്മ ഖാത്തൂന് (90), ബല്കീസ് (82), സര്‍വാരി (75) എന്നിവരും ജാമിഅ മില്ലിയ സമരനായികയും പൗരത്വസമരത്തിെൻറ ചൂണ്ടുവിരല്‍ പ്രതീകവുമായ ആയിശ റെന്നയും മുഖ്യാതിഥികളാവും.
വിവിധ സെഷനുകളിലായി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആര്. ഇല്യാസ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ. മുരളീധരന് എം.പി, ബെന്നി ബഹനാന് എം.പി, അടൂര്‍ പ്രകാശ് എം.പി, കെ.പി.എ. മജീദ്, എം.എം. ഹസന്, കെ. അംബുജാക്ഷന്, വി.ടി. അബ്ദുല്ലക്കോയ, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ. അന്‍സാര്‍ അബൂബക്കര്‍, ഷിബു ബേബിജോണ്‍, സി.പി. ജോണ്‍, ജോണി നെല്ലൂര്‍, ലതികാ സുഭാഷ്, തമ്പാന് തോമസ്, ഡോ. എസ്.പി. ഉദയകുമാര്‍, എം.കെ. മനോജ്കുമാര്‍, മുരളി നാഗ, ഡോ.ജെ. ദേവിക, കെ.പി. ശശി, ഭാസുരേന്ദ്ര ബാബു, ടി. പീറ്റര്‍, ആസിഫ് ഇഖ്ബാല്‍ തുടങ്ങിയവർ സംസാരിക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷെഫീക്ക്, വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിന്‍കര, സെക്രട്ടറി സജീദ് ഖാലിദ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.