പുതിയ ബാറുകൾക്ക് ലൈസൻസ്: കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സർക്കാർ ശ്രമം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ലോക്​ഡൗണി​​െൻറ ഭാഗമായി സാമൂഹ്യ നിയന്ത്രണങ്ങൾ നിലനിൽക്കെ പുതുതായി ആറ്​ ബാറുകൾക്ക് ലൈസൻസ് നൽക ിയ നടപടി കേരളത്തെ മദ്യത്തിൽ മുക്കാനുള്ള ഇടത് സർക്കാർ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ ്​ ഹമീദ് വാണിയമ്പലം.

മദ്യ വർജനമല്ല മദ്യ വ്യാപനമാണ് ഈ സർക്കാറി​​െൻറ യഥാർഥ നയം. സമ്പൂർണ മദ്യനിരോധനം റദ്ദാക്കിയും പുതുതായി നൂറുകണക്കിന് ബാറുകൾ അനുവദിച്ചും മദ്യലോബിയോടുളള സർക്കാറി​​െൻറ പ്രതിബദ്ധത നിരവധി തവണ തെളിയിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്തും അതിനൊട്ടും കുറവില്ല എന്ന് ആവർത്തിക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ചെയ്യുന്നത്.

നേരത്തെ അനുമതി നൽകിയ ബാറുകളുടെ ലൈസൻസ് ഫീസ് ഈടാക്കുക മാത്രമാണ് ചെയ്ത​െതന്ന സർക്കാർ വാദം ബാലിശമാണ്. അവശ്യ സർവിസൊഴികെയുള്ള സാമൂഹ്യ സേവനങ്ങൾ ഇല്ലാതിരിക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ലൈസൻസ് ഫീ വാങ്ങിയതി​​െൻറ ഉദ്ദേശം എന്താണെന്ന്​ സർക്കാർ വ്യക്തമാക്കണം.

പ്രകടനപത്രികയിൽ മദ്യവർജന നയം എഴുതിവെച്ച് ജനങ്ങളെ കബളിപ്പിച്ച് അബ്കാരികൾക്ക് വിടുപണി ചെയ്യുന്ന വഞ്ചനാപരമായ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. പുതുതായി ബാറുകൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറണമെന്നും ലോക്​ഡൗൺ കാല അനുഭവം മുൻനിർത്തി സമ്പൂർണ മദ്യനിരോധന നയം അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - welfare party aginst new bar licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.