Posted On
date_range Updated On
date_range ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി
നെയ്യാറ്റിൻകര: ബാലരാമപുരത്ത് നിന്നു പൊലീസ് വൻ ആയുധ ശേഖരം കണ്ടെത്തി. ബാലരാമപുരം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപത്ത് നിന്നാണ് ചാക്കിൽ കെട്ടിയ നിലയിലും തുണിയിൽ പൊതിഞ്ഞ നിലയിലും ആയുധങ്ങൾ കണ്ടെത്തിയത്.
ആറ് വാള്, രണ്ട് മഴു, ഒരു വെട്ടുകത്തി, വീര്യം കൂടിയ നാല് ഗുണ്ടുകൾ എന്നിവയാണ് പിടികൂടിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആഴ്ചകൾക്ക് മുമ്പ് രഹസ്യ അന്വേഷണ വിഭാഗം സംഘർഷ സാധ്യതയുണ്ടെന്ന് പൊലീസിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.