ലിംഗ തുല്യത വിഷയത്തിൽ പിറകോട്ടില്ല, ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡി.രാജ

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സി.പി.െഎ ജനറല്‍ സെക്രട്ടറി ഡി രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്ന് പാർട്ടി ഒരിക്കലും പിന്നോട്ട് പോകില്ല. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കും തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുക. എന്നാല്‍ പാർട്ടി നയം മാറ്റിയിട്ടില്ലെന്നും ഡി. രാജ അറിയിച്ചു.

മൂന്ന് മന്ത്രിമാരെ മല്‍സരരംഗത്തുനിന്നും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് വിജയസാധ്യതയായിരിക്കും പരിഗണിക്കുക. സംസ്ഥാനത്തെ കാര്യങ്ങൾ പരിഗണിച്ച് സംസ്ഥാനനേതൃത്വമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. സംസ്ഥാന രാഷ്ട്രീയത്തിൽ ചവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിലും അവർക്ക് അതിന് കഴിയില്ല. അത്രയും നല്ല ഭരണമാണ് ഇടതുമുന്നണി സംസ്ഥാനത്ത് കാഴ്ച വെച്ചിട്ടുള്ളതെന്നും ഡി. രാജ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.