‘കുറഞ്ഞത്​ മൂന്നോ നാലോ മക്കൾ വേണം’; ഹിന്ദു ജനസംഖ്യാ വർധനവിന് ആഹ്വാനം ചെയ്ത് സ്വാമിമാരുടെ കേരള യാത്ര

കോട്ടയം: ഹിന്ദു ജനസംഖ്യാ വർധനവിന്​ ആഹ്വാനം ചെയ്ത്​ സ്വാമിമാരുടെ യാത്ര. കാസർകോടു​നിന്നും തിരുവനന്തപുരത്തേക്ക്​ കേരളത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ധർമസന്ദേശ യാത്രയിലാണ്​ ഈ ആഹ്വാനം. യാത്രയുടെ ഭാഗമായി തിരുനക്കര ക്ഷേത്ര മൈതാനിയിൽ നടന്ന സംഗമത്തിലാണ്​ മാർഗദർശക മണ്ഡലം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഹിന്ദുക്കൾ അവരുടെ ജനസംഖ്യ വർധിപ്പിക്കണമെന്നതുൾപ്പെടെ വിവാദപരമായ പല നിർദേശങ്ങളും നൽകിയത്​.

ഹിന്ദുവിന്‍റെ വീട്ടിൽ മൂന്നിൽ കുറയാതെ മക്കൾ വേണമെന്നാണ്​ സ്വാമി ചിദാനന്ദപുരിയുടെ പ്രധാന ഉപദേശം. ‘ഇത്​ ഞങ്ങൾക്ക്​ വേണ്ടിയല്ല. ഈ സമൂഹം നിലനിൽക്കണം. അതിനായി നല്ല അണ്ഠ, ബീജ ശക്തിയുള്ള പ്രായത്തിൽ കല്യാണം കഴിക്കണം. ഇല്ലെങ്കിൽ കഴിക്കരുത് അവർ സന്യാസിമാരാകുന്നതാണ് നല്ലത്. നാല്​ കുട്ടികൾ ഉണ്ടായാൽ ഒരു കുട്ടിയെ സന്യാസിയാക്കണം. ഹിന്ദുധർമ പരിപാലനം തുടരാൻ അത് ആവശമാണ്. രണ്ട്​ പേർക്ക്​ ഒരുകുട്ടി എന്ന്​ തീരുമാനിച്ചാൽ അത്​ ജനസംഖ്യ പകുതിയാക്കി കുറക്കും’ എന്നും സ്വാമി പറഞ്ഞു.

ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ കുറഞ്ഞുവെന്നും എന്നാൽ മുസ്‍ലിം ജനസംഖ്യ വർധിച്ചുവെന്നും ആരോപിച്ച സ്വാമി, ധർമം പരിപാലിക്കുമ്പോഴാണ് സന്താനം ആകുകയെന്നും വീട്ടിൽ ഒറ്റ കുട്ടിയാണെങ്കിൽ പലരും രാഷ്ട്രീയത്തിൽ വിടില്ലെന്നും അതിനാൽ കൂടുതൽ കുട്ടികളുണ്ടാകണമെന്നും നിർദേശിച്ചു.

Tags:    
News Summary - 'We need at least three or four children'; Swamis visit Kerala, calling for Hindu population growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.