നാം ജീവിക്കുന്നത് ഗാന്ധിജിയുടെ ആദര്‍ശങ്ങളെ കശാപ്പ് ചെയ്യുന്ന കരാളകാലത്ത് -കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ഗാന്ധിജിയുടെ അഹിംസയുടെയും മദ്യവര്‍ജനത്തിന്‍റെയും മഹത്തായ ആശയങ്ങള്‍ കശാപ്പ് ചെയ്യുന്ന കരാളകാലത്തിലാണ് നാം ജീവിക്കുന്നതെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പെരുന്താന്നിയില്‍ മഹാത്മ ഗാന്ധി കുടുംബസംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക പെന്‍ഷന്‍ ജനങ്ങള്‍ക്ക് എല്ലാ മാസവും അവകാശപ്പെട്ടതാണെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ദാനം പോലെ അതു നൽകുന്നത്. അരിയും പലവ്യഞ്ജനവും മണ്ണെണ്ണയും നൽകാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെങ്കിലും മദ്യം ഇഷ്ടം പോലെ നൽകുന്നു. ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ നടക്കുന്നു. മയക്കുമരുന്നു മാഫിയ കേരളത്തില്‍ പിടിമുറുക്കി. ഒമ്പത് വര്‍ഷമായി ജനങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാറിനെ പുറത്താക്കണമെന്നത് ജനങ്ങളുടെ ആവശ്യമായി മാറിയെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താനും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഒരു വര്‍ഷം നീണ്ട പരിപാടിയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ഭരണഘടനയാണ് ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ജനങ്ങള്‍ക്ക് നൽകുന്നത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവുമൊക്കെ നമ്മുടെ അവകാശമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇത്തരം അവകാശങ്ങളില്ല. ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന നമ്മുടേതാണെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Tags:    
News Summary - We are living in Gandhiji's ideals are being slaughtered -K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.