സുൽത്താൻ ബത്തേരി: ലോക്ഡൗണിൽ പൂർണമായും ഒറ്റപ്പെട്ട് വയനാടൻ ഗ്രാമം. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മാങ്ങാച്ചാൽ, പാറക്കുഴപ്പ് പ്രദേശത്തെ അമ്പതോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. ഇവർ താമസിക്കുന്നത് കേ രളത്തിലാണെങ്കിലും ആശ്രയം തമിഴ്നാടിെൻറ പാതയാണ്. തമിഴ്നാട് പാത പൂർണമായും അടച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല.
ഗ്രാമത്തിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഇവർക്ക് സ്വന്തം പാതയില്ല. പെൻഷൻ വാങ്ങുന്നതിന് ബാങ്കിൽ പോകാനും റേഷൻ വാങ്ങാനും ആശുപത്രിയിൽ പോകാനുമെല്ലാം ഊടുവഴികൾ തേടേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങൾ. പശു പരിപാലനത്തിൽ ഏർപ്പെട്ട കുടുംബങ്ങൾ കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായി കാലിത്തീറ്റ എത്തിക്കണം. ജില്ല ഭരണകൂടം ഇടപെട്ട് ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.