Posted On
date_range Updated On
date_range വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
കൽപ്പറ്റ: വയനാട് പുൽപ്പള്ളിക്കടുത്ത വെളുവല്ലിയിൽ വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
ഒരു മാസം മുൻപ് ആദിവാസി യുവാവിനെ കൊന്ന് തിന്ന കടുവയാണെന്നാണ് സംശയം. രണ്ടു വനം വകുപ്പ് ജീവനക്കാർക്കും കടുവയുടെ ആക്രമണത്തിൽ ഇവിടെ പരിക്കേറ്റിരുന്നു.
നാലുദിവസം മുമ്പ് പുൽപള്ളി പള്ളിച്ചിറയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.