തിരുവനന്തപുരം: ശബരിമല വിശ്വാസികളെ വേട്ടയാടിയതും ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ . പി.എസ്. ശ്രീധരൻപിള്ള. ശബരിമലവിഷയത്തിൽ കേന്ദ്രസർക്കാറിന് നിയമനിർമാണം നടത്താൻ അധികാരമുണ്ടെങ്കിൽ അത് വിശ്വാസസംരക്ഷണാർഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി ശ്രമിക്കും.
തെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാവിഷയം ആകില്ലെന്ന് താൻ പറഞ്ഞിട്ടില്ല. പാർട്ടി പ്രചാരണസമിതി യോഗത്തിൽ പങ്കെടുത്ത തന്നോട് മുഖ്യ പ്രചാരണവിഷയം എന്താണെന്ന് ചോദിച്ചപ്പോൾ, ‘വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യം ഉയർത്തി ഭരണനേട്ടം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നാണ് താൻ മാധ്യമങ്ങളോട് പറഞ്ഞത്.
ചില ഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചാരണം നടത്തുന്നത് ശരിയല്ല. ശബരിമലവിഷയത്തിൽ, കേന്ദ്രത്തിന് ഇടപെടാൻ നിയമം അനുവദിക്കുമെങ്കിൽ അക്കാര്യത്തിൽ കേന്ദ്രനിയമനിർമാണത്തിന് ആകുന്നതെല്ലാം ചെയ്യാൻ ബി.ജെ.പി മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.