അമ്പലവയൽ: സംസാരശേഷിയില്ലാത്ത ഗോത്ര ബാലികയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അമ്പ ലവയൽ പൊലീസ് അറസ്റ്റ്ചെയ്തു. കോളനിയിലെ ഗോത്ര യുവതിയുടെ ഭർത്താവായ മുനീറാണ് (38) ശനിയാഴ്ച രാത്രിയോടെ അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പ്രകാരം ശനിയാഴ്ച വെളുപ്പിന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കുട്ടിയെ വൈദ്യപരിശോധനക്കുശേഷം ശനിയാഴ്ച ഉച്ചയോടെ തെളിവെടുക്കുന്നതിനുവേണ്ടി കോളനിയിൽ എത്തിച്ചു. പൊലീസ് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെ മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പോയ സമയത്താണ് എട്ടു വയസ്സുകാരിയെ പ്രതി പീഡിപ്പിച്ചത്. പിന്നീട് കുട്ടിയെ സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.