'ജൂലൈ 30 ഹൃദയഭൂമി'; പുത്തുമലയിലെ ശ്മശാന ഭൂമി ഇനി ഇങ്ങനെ അറിയപ്പെടും

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരെ സംസ്കരിച്ച ശ്മശാന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി' എന്ന പേരിൽ അറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്‍റെയാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അജ്മൽ സാജിദ് നിർദേശിച്ച പേരാണിത്.

ജൂലൈ 30ന് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയുകയാണ്. രാ​വി​ലെ 10ന് ​പു​ത്തു​മ​ല ശ്മ​ശാ​ന​ത്തി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​ക്കും. മു​ണ്ട​ക്കൈ മ​ദ്റ​സ അ​ങ്ക​ണ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും. മ​ന്ത്രി​മാ​ർ, എം.​പി, എം.​എ​ൽ.​എ​മാ​ർ, ക​ല​ക്ട​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്.

എ​ല്‍സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ല്‍ മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ദു​ര​ന്ത അ​തി​ജീ​വി​ത​ര്‍ക്കാ​യി നി​ർ​മി​ക്കു​ന്ന ടൗ​ണ്‍ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഡി​സം​ബ​റോ​ടെ പൂ​ര്‍ത്തിയാകും. ടൗ​ണ്‍ഷി​പ്പി​ല്‍ ഒ​രു​ക്കു​ന്ന 410 വീ​ടു​ക​ളി​ലാ​യി 1662ല​ധി​കം ആ​ളു​ക​ള്‍ക്കാ​ണ് ത​ണ​ലൊ​രു​ങ്ങു​ന്ന​ത്. ഇ​തി​ല്‍ 140 വീ​ടു​ക​ള്‍ക്ക് ഏ​ഴ് സെ​ന്റ് വീ​ത​മു​ള്ള അ​തി​ര്‍ത്തി നി​ശ്ച​യി​ച്ചു.

51 വീ​ടു​ക​ളു​ടെ അ​ടി​ത്ത​റ​യും 54 വീ​ടു​ക​ളു​ടെ ഡൈ​നാ​മി​ക് കോ​ൺ പെ​ന​ട്രേ​ഷ​ന്‍ ടെ​സ്റ്റും 41 വീ​ടു​ക​ളു​ടെ പ്ലെ​യി​ന്‍ സി​മ​ന്റ് കോ​ണ്‍ക്രീ​റ്റും പൂ​ര്‍ത്തി​യാ​ക്കി. 19 വീ​ടു​ക​ള്‍ക്കാ​യു​ള്ള ഫൗ​ണ്ടേ​ഷ​ന്‍ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സ്ഥ​ല​മൊ​രു​ക്ക​ല്‍ വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി 110 തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ല​വി​ല്‍ എ​ല്‍സ്റ്റ​ണി​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​ത്. പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

അ​ഞ്ച് സോ​ണു​ക​ളി​ലാ​യി 410 വീ​ടു​ക​ളാ​ണ് ടൗ​ണ്‍ഷി​പ്പി​ല്‍ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ സോ​ണി​ല്‍ 140, ര​ണ്ടാം സോ​ണി​ല്‍ 51, മൂ​ന്നാം സോ​ണി​ല്‍ 55, നാ​ലാം സോ​ണി​ല്‍ 51, അ​ഞ്ചാം സോ​ണി​ല്‍ 113 വീ​ടു​ക​ളാ​ണു​ള്ള​ത്. വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യ​തി​നു​ശേ​ഷ​മാ​ണ് ടൗ​ണ്‍ഷി​പ്പി​ലെ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ക.

ടൗ​ണ്‍ഷി​പ് പൂ​ര്‍ത്തീ​ക​രി​ക്കു​മ്പോ​ള്‍ ബോ​ര്‍ഡ് സ്ഥാ​പി​ച്ച് സ്‌​പോ​ണ്‍സ​ര്‍മാ​രു​ടെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ജീ​വ​നോ​പാ​ധി​യാ​യി ന​ല്‍കു​ന്ന 300 രൂ​പ ദി​വ​സ​വേ​ത​ന ബ​ത്ത​ക്ക് അ​ര്‍ഹ​രാ​യ എ​ല്ലാ​വ​ര്‍ക്കും വി​ത​ര​ണം ചെ​യ്യും. എ​ല്ലാ​വ​ര്‍ക്കും കൂ​ട്ടാ​യ്മ​യോ​ടെ താ​മ​സി​ക്കാ​നാ​ണ് എ​ല്‍സ്റ്റ​ണി​ല്‍ സ​ര്‍ക്കാ​ര്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Wayanad landslide;puthumala Cemetery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.