Posted On
date_range Updated On
date_range അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
വൈത്തിരി: ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ലോറിയിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് വെള് ളിമാട്കുന്ന് സ്വദേശി മുഹമ്മദ് അസ്ലമാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ചരക്കുലോറി ബൈക്കിൽ ഇടിച്ചു അസ്ലമിന് ഗുരുതര പരിക്കേറ്റിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് വൈകിട്ട് ഒൻപതു മണിയോടെ മരണത്തിനു കീഴടങ്ങി.
അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി താമരശ്ശേരി പൊലീസിന്‍റെ സഹായത്തോടെ വൈത്തിരി പൊലീസ് വയനാട് ചുരത്തിൽ വെച്ച് പിടികൂടിയിരുന്നു. മഹാരാഷ്ട്രയിൽ നിന്നും കൊച്ചി ബീവറേജസ് കോർപറേഷനിലേക്കു മദ്യവുമായി പോകുകയായിരുന്നു ലോറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.