മാനൂരിച്ചാലിനോട് ചേര്‍ന്ന് നിർമിച്ച റിങ് തടയണ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ എ. വിധുബാല, കെ.ഡി.പി സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു

ജലത്തിനായി നാളേക്കുള്ള കരുതല്‍; ജില്ലയില്‍ ജലസംരക്ഷണത്തിന്​ റിങ് തടയണകള്‍

കാസർകോട്​: ജലസംരക്ഷണത്തിന് പുത്തന്‍ മാതൃക തീര്‍ക്കാന്‍ ഒരുങ്ങി കാസര്‍കോട്. ഭൂഗര്‍ഭ ജലലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ നാളത്തെ വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്. ചെലവ് കുറഞ്ഞ, കൂടുതല്‍ ഫലപ്രദമായ കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ നിർമിക്കാനുള്ള പദ്ധതി ജില്ലയില്‍ ആരംഭിച്ചു. 12 നദികളിലേക്കുള്ള 650ഓളം നീര്‍ച്ചാലുകളിലായി  900 അര്‍ധസ്ഥിര തടയണകള്‍ നിർമിക്കും.

കാസര്‍കോട് ​െഡവലപ്‌മ​െൻറ്​ പാക്കേജ്, തൊഴിലുറപ്പ് പദ്ധതി, ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തടയണകള്‍ നിർമിക്കുന്നതിനുള്ള സ്ഥലം ക​െണ്ടത്തേണ്ട ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കാണ്. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 20 കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ 45 ദിവസത്തിനുള്ളില്‍ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ല പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ പറഞ്ഞു.

Tags:    
News Summary - Water Saving Ring Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.