തിരിച്ചു കിട്ടിയ വാച്ച്
ചങ്ങരംകുളം: കുളത്തിൽ കുളിക്കുന്നതിനിടെ കരയിൽ അഴിച്ചുവെച്ച 55,000 രൂപ വിലയുള്ള വാച്ച് മോഷണം പോയി. കുളത്തിനു സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയുടെ സഹായത്തോടെ നഷ്ടപ്പെട്ട വാച്ച് തിരിച്ചു കിട്ടി.
വളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ വന്ന പൊന്നാനി തുയ്യത്തുള്ള അവിനാഷിന്റെ വാച്ചാണ് മറന്നു വെച്ചത്. തിരിച്ചു വന്നപ്പോൾ വാച്ച് കണ്ടെത്താനായില്ല. പരിസരത്ത് അന്വേഷിച്ചിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. തുടർന്നാണ് കുളത്തിന് സമീപം സ്ഥാപിച്ചിരുന്ന കാമറ പരിശോധിച്ചത്.
കുളത്തിന് സമീപംവന്നയാൾ വാച്ച് എടുക്കുന്നതും ബൈക്കിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായതോടെ വണ്ടി നമ്പർ അന്വേഷിച്ചു ആളെ കണ്ടെത്തുകയായിരുന്നു. മൂക്കുതല വാരിയർ മൂലയിൽ ഉള്ള യുവാവിന്റെ കൈയ്യിലായിരുന്നു വാച്ച്. രാത്രി തന്നെ യുവാവ് ഉടമക്ക് തിരിച്ചേൽപ്പിച്ചതോടെയാണ് അവിനാഷ് പരാതി പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.