കോഴിക്കോട്: ബസ് സ്റ്റാൻഡുകളും ഡിപ്പോകളും മാലിന്യമുക്തമാക്കുന്നതിന് കെ.എസ്.ആർ.ടി.സി സ്വകാര്യ കമ്പനികളുമായി കൈകോർക്കുന്നു. സ്വകാര്യ സ്പോൺസർഷിപ്പോടെ ദീർഘദൂര ബസുകളിൽ വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനികളുമായി ധാരണയിലെത്തി.
ഡിപ്പോകളിൽ പച്ച, നീല, ചുവപ്പ് നിറങ്ങളിൽ 600 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ മുത്തൂറ്റ് മിനി ഫിനാൻസുമായാണ് ധാരണ. 2000 വേസ്റ്റ് ബിന്നുകൾ ബസിനുള്ളിൽ സ്ഥാപിക്കാനും ധാരണയായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി മാർക്കറ്റിങ് വിഭാഗം അറിയിച്ചു. മറ്റ് സ്വകാര്യ കമ്പനികളുമായും ചർച്ച തുടരുകയാണ്.
ദീർഘദൂര ബസുകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താനുമാണ് കെ.എസ്.ആർ.ടി.സി നീക്കം.
ഇതിന്റെ ആദ്യഘട്ടമായി 10 ദീർഘദൂര ബസുകളിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു കഴിഞ്ഞു. ബസുകളിൽനിന്ന് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ബസുകളിൽനിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഗാരേജുകളിൽ ശേഖരിക്കുകയും അവ വിൽപന നടത്തുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.