തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ദീർഘദൂര ബസുകളിൽ കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.
പാലക്കാട്: ക്രിസ്മസ്, പുതുവർഷം പ്രമാണിച്ച് കൂടുതൽ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് കോയമ്പത്തൂർ, ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ് അധിക സർവിസ് നടത്തുക.
പ്രതിദിന സർവിസുകൾക്കു പുറമെ 90 അധിക സർവിസുകൾ നടത്താനാണ് ശ്രമം. ക്രിസ്മസ്, പുതുവർഷ സമയത്ത് ടിക്കറ്റ് നിരക്കിൽ വന്‍ വര്‍ധനയാണ് സ്വകാര്യ ബസുകളില്‍ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.