വാർഡ്​ വിഭജന ഓർഡിനൻസ്​ അംഗീകരിക്കരുതെന്ന്​ പ്രതിപക്ഷം

ന്യൂഡൽഹി: തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ്​ ഗവർണർ അംഗീകരിക്കരുതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരു വാർഡും കൂട്ടിച്ചേർ​ക്കേണ്ട സാഹചര്യം നിലവിലില്ല. ഇടതുമുന്നണിയുടെ രാഷ്​ട്രീയ നേട്ടത്തിനുള്ള ന ടപടിയാണ്​ ഇതെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാർ കാബിനറ്റ്​ കൂടി ഇങ്ങനൊരു ഓർഡിനൻസ്​ പുറപ്പെടുവിച്ചത്​ ചട്ടലംഘനമാണ്​. തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിൽ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണർക്ക്​ കത്ത്​ നൽകിയിട്ടുണ്ട്​. പ്രതിപക്ഷം ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വാർഡ്​ വിഭജന ഓർഡിനൻസ്​ ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന്​ കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ഓർഡിനൻസ്​ അനാവശ്യമാണ്​. രാജ്​ഭവനിൽ താമസിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറാണ്​ ഗവർണറെന്നും മുരളീധരൻ വിമർശിച്ചു.

Tags:    
News Summary - Ward division controversy - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.