വഖഫ് ബോർഡ് നിയമനം: മുഖ്യമന്ത്രി മുസ്​ലിംകളെ പരിഹസിക്കുന്നു -ദക്ഷിണ

കൊല്ലം: കഴിഞ്ഞയാഴ്ച ഇഫ്താർ പാർട്ടിക്കൊപ്പം ചേർന്ന മുസ്​ലിം സംഘടന നേതാക്കളുടെ യോഗത്തിൽ വഖഫ് ബോർഡ് നിയമനം മുസ്​ലിംകൾക്ക് എതിരായി നടത്തില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോൽ അമുസ്​ലിംകളെ നിയമിച്ചിട്ടും മൗനംപാലിക്കുന്നെന്ന്​ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ. സർക്കാർ നയത്തിനെതിരെ ജംഇയ്യതുൽ ഉലമയും പോഷക പ്രസ്​ഥാനങ്ങളും സമരരംഗത്തിറങ്ങാൻ നേതൃയോഗം തീരുമാനിച്ചു. ഉത്തരേന്ത്യയിൽ നടക്കുന്ന ബുൾഡോസർ അക്രമം അവസാനിപ്പിക്കണമെന്ന്​ യോഗം ആവശ്യപ്പെട്ടു.

ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ സംസ്​ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യത്ത് ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷൻ സംസ്​ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് നയവിശദീകരണം നടത്തി. പത്താനാപുരം ഒ. അബ്ദുർറഹ്മാൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, സി.എ. മൂസാ മൗലവി, മുത്തുക്കോയ തങ്ങൾ, എൻ.കെ. അബ്ദുൽ മജീദ് മൗലവി, എം.എം. ബാവാ മൗലവി, ഇലവുപാലം ശംസുദ്ദീൻ മന്നാനി, പനവൂർ സഫീർഖാൻ മന്നാനി, അഡ്വ. നസീർ ഹുസൈൻ, അഡ്വ. നൗഫൽ, കെ. ജലാലുദ്ദീൻ മൗലവി കായംകുളം, മുണ്ടക്കയം ഹുസൈൻ മൗലവി, മണനാക്ക് അൻഷാദ് മന്നാനി, കുണ്ടുമൺ ഹുസൈൻ മന്നാനി, ഷാഹിദ് മൗലവി കരുനാഗപ്പളി, കണ്ണനല്ലൂർ അനസ്​ മന്നാനി, പാലുവള്ളി എ. നാസിമുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Waqf board appointment: CM Pinarayi Vijayan mocks Muslims: Dakshina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.