Posted On
date_range Updated On
date_range വഖഫ് നിയമ ഭേദഗതി: മുസ്ലിം ഓർഫനേജ് കൂട്ടായ്മ പ്രതിഷേധിച്ചു
കോഴിക്കോട്: വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും നിലനിൽപും ദുർബലമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്തുതോൽപിക്കേണ്ടതുണ്ടെന്ന് കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് അസോസിയേഷൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീനും ജന. സെക്രട്ടറി അഡ്വ. എം. മുഹമ്മദും പ്രസ്താവനയിൽ പറഞ്ഞു. വഖഫ് സ്വത്തുക്കൾ അപഹരിക്കുന്നവർക്കും അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്കും സൗകര്യം ചെയ്യുകയാണ് കേന്ദ്ര സർക്കാറെന്ന് അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.