വാളയാറിലെ പെൺകുട്ടികളുടെ മരണം: പൊലീസ്​ കുറ്റപ്പത്രം സമർപ്പിച്ചു

പാലക്കാട്​: വാളയാറിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട്​ പോക്​സോ കോടതിയിലാണ്​ കുറ്റപത്രം സമർപ്പിച്ചത്​​. കൊലപാതകത്തിന്​ ശാസ്​ത്രീയ തെളിവുകളില്ലെന്ന്​ കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നാണ് സൂചന​. ആറ്​ കുറ്റപത്രങ്ങളാണ്​ സമർപ്പിച്ചിരിക്കുന്നത്​. രണ്ട്​ കേസുകളിലായി നാല്​ പ്രതികളാണ്​ ഉള്ളത്​.

വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13നും മാർച്ച് നാലിനുമാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെയും ഒമ്പത് വയസുള്ള സഹോദരിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു.

Tags:    
News Summary - walayar girls murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.