സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. നിയമസഭാ സമ് മേളനത്തിടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി പത്ത് മിനുട്ടോളം ഇവർ കൂടിക്കാഴ്ച നടത്തി.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ സർക്കാർ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിന്റെ പ്രഥമ പരിഗണന പ്രതികളെ വെറുതെവിട്ട നടപടിയിൽ അപ്പീൽ പോകുക എന്നതാണ്. കേസ് പരിഗണിക്കുമ്പോൾ സി.ബി.ഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ നിലപാടിൽ തൃപ്തിയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - walayar girls mother meet cm pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.