റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ അടച്ചിടും

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധക്കെതിരായ ജാഗ്രതയുടെ ഭാഗമായി ദക്ഷിണ റെയിൽവേക്ക് കീഴിലെ റെയിൽവേ സ്റ്റേഷനുകള ിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ അടച്ചിടുന്നു. എ.സി, നോൺ എ.സി കാത്തിരിപ്പ് കേന്ദ്രങ്ങൾ വ്യാഴാഴ്ച മുതൽ അടച്ചിട്ട് തുടങ്ങി.

കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ശുചിമുറികൾ, വാഷ്ബേസിനുകൾ തുടങ്ങിയ സൗകര്യങ്ങൾ വിവിധയിടങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ ഉപയോഗിക്കുന്നതിനാലാണ് ഇവ അടച്ചിടാൻ തീരുമാനിച്ചത്.

നോൺ എ.സി കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രം അടച്ചിടാനായിരുന്നു ആദ്യം തീരുമാനം. എന്നാൽ, എല്ലാ കാത്തിരിപ്പ് കേന്ദ്രങ്ങളും അടച്ചിടാൻ പിന്നീട് തീരുമാനിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥിതി തുടരും.

യാത്രികരുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ജീവനക്കാർക്ക് ഉപയോഗിക്കാൻ 2000 മാസ്കുകൾ ലഭ്യമാക്കണമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സംസ്ഥാനത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

Tags:    
News Summary - Waiting rooms in all railway stations closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT