Posted On
date_range Updated On
date_range വാഫി, വഫിയ്യ; തീരുമാനം സാദിഖലി തങ്ങള്‍ സമസ്ത മുശാവറക്ക് കൈമാറി
കോഴിക്കോട്: വാഫി, വഫിയ്യ സംവിധാനങ്ങളെയും അതിനു നേതൃത്വം നല്‍കുന്ന സി.ഐ.സിയെയും സംബന്ധിച്ച തീരുമാനങ്ങൾ സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ സമസ്ത മുശാവറക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും സാദിഖലി തങ്ങളും തമ്മിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സി.ഐ.സിയുടെ തീരുമാനങ്ങൾ മുശാവറയെ അറിയിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ വാഫി, വഫിയ്യ സംവിധാനം സമസ്തയുടെ ഉപദേശ നിര്‍ദേശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്ന് മുശാവറ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.