വഫയുടെ ഡ്രൈവിങ്​ ലൈസൻസ്​​ സസ്​പെൻഡ്​ ചെയ്​തു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമ​​​െൻറ സുഹൃത്ത് വഫ ഫിറോസി​​​െൻറ ഡ്രൈവിങ്​ ലൈസൻസ്​ മോട്ടോർ വാഹനവകുപ്പ് മ ൂന്നുമാസത്തേക്ക്​ സസ്‌പെൻഡ് ചെയ്തു. തുടർച്ചയായി ഗതാഗതനിയമം ലംഘിച്ചതിനാണ്​ സസ്‌പെൻഷൻ. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമ​​​െൻറ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.

കാറി​​​െൻറ വിൻഡോ ഗ്ലാസുകളിൽ കറുത്ത സൺഫിലിം ഒട്ടിച്ചതും കവടിയാർ ഭാഗത്തുകൂടി വേഗപരിധി ലംഘിച്ചും അപകടകരമായി അശ്രദ്ധയോടെ പലതവണ വാഹനമോടിച്ചതുമാണ്​ ​സസ്പെൻഷന്​ കാരണമായി വഫക്കുള്ള നോട്ടീസിൽ മോട്ടോർ വാഹനവകുപ്പ്​ ചൂണ്ടിക്കാണിച്ചിട്ടുള്ളത്​.

പലതവണ ഉദ്യോഗസ്ഥർ നോട്ടീസുമായി വഫയുടെ പട്ടം മരപ്പാലത്തെ വീട്ടിലെത്തിയെങ്കിലും നേരിട്ട്​ കൈമാറാൻ കഴിഞ്ഞില്ല. തുടർന്ന്​ വീട്ടിൽ നോട്ടീസ് പതിപ്പിക്കുകയുമാണ് ചെയ്തത്. ഇതിനിടെ അമിതവേഗതക്കുള്ള പിഴ വഫ ഓൺലൈൻ വഴി അടച്ചു. എന്നാൽ നോട്ടീസിൽ പറഞ്ഞതനുസരിച്ച് ലൈസൻസ് അയോഗ്യമാക്കാതിരിക്കുന്നതിന് വിശദീകരണം നിശ്ചിത സമയത്തിനുള്ളിൽ നൽകിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.

അപകടം നടന്ന ഉടൻ ശ്രീറാമി‍​​െൻറയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസി‍​​െൻറയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർ.ടി.ഒ പ്രഖ്യാപിച്ചിരുന്നു. നടപടി വൈകിപ്പിക്കാൻ ഒത്തുകളി നടക്കുന്നെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തിങ്കളാഴ്ച​ ശ്രീറാമി​​​െൻറ ലൈസൻസ്​ ഒരുവർഷത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തത്​.


Tags:    
News Summary - wafa firoz driving licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.