വൈറ്റില പാലം: കൊഞ്ഞാണൻമാർ അപവാദം പ്രചരിപ്പിച്ചു -ജി. സുധാകരൻ

കൊച്ചി: ചില കൊഞ്ഞാണൻമാർ വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വൈറ്റില മേൽപാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലത്തിലൂടെ ലോറി പോയാൽ മെട്രോ തൂണിൽ തട്ടുമെന്നൊക്കെ ചിലർ പറഞ്ഞു. അത്ര കൊഞ്ഞാണൻമാരാണോ എൻജിനീയർമാർ‍‍‍? അത്തരം കാര്യങ്ങൾ പറയുന്നവരാണ് യഥാർത്ഥത്തിൽ കൊഞ്ഞാണൻമാർ. അവർക്ക് മുഖമില്ല. നാണമില്ല. ധാർമ്മികതയില്ല -മന്ത്രി പറഞ്ഞു.

ഉദ്ഘാടനം വൈകിയതിനെ വിമർശിച്ചവർ നാടിൻെറ ശത്രുക്കളാണ്. വി ഫോർ കൊച്ചിക്കാർക്ക് നാണവും മാനവുമുണ്ടോ? വിദ്യാഭ്യാസം ഉണ്ടോ? അക്ഷരം പഠിച്ചിട്ടുണ്ടോ? കൊച്ചിയുടെ അതോറിറ്റി കോർപറേഷനും കേന്ദ്ര സർക്കാറും സംസ്ഥാന ഗവൺമെൻറുമാണ്. നാലു പേർ അർധരാത്രി ഉൻമാദാവസ്ഥയിൽ എന്തെങ്കിലും തീരുമാനിച്ചിട്ട് നാട്ടിലിറങ്ങി കോപ്രായം കാണിക്കുന്ന കോമാളികളല്ല ഇതൊന്നും തീരുമാനിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.