കൊച്ചി: വൈറ്റില േമൽപാലം നിർമാണവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആക്ഷേപങ്ങളും സർക്കാറിനെ അറിയിക്കാമെന്ന് വ്യക്തമാക്കി ഇതുസംബന്ധിച്ച ഹരജി ഹൈകോടതി തീർപ്പാക്കി.
അന്തിമ അംഗീകാരം ലഭിച്ച രൂപരേഖയിൽ മാറ്റം വരുത്താനാവില്ലെന്നും പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപം നൽകിയിട്ടുള്ള അഞ്ചംഗ വിദഗ്ധ സമിതിക്ക് മുമ്പാകെ നിർദേശങ്ങളും ആശങ്കകളും അറിയിക്കാമെന്നുമുള്ള സർക്കാറിെൻറ വിശദീകരണം കണക്കിലെടുത്താണ് കോടതി ഹരജി തീർപ്പാക്കിയത്. ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുന്ന വിധം നിലവിലെ രൂപരേഖ മാറ്റി േമൽപാലം നിർമാണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ല സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
വൈറ്റിലയിൽ സർക്കാർ നിർമിക്കുന്ന േമൽപാലം ഗതാഗത പ്രശ്നം ശാശ്വതമായി പരിഹരിക്കില്ലെന്നും മൂന്ന് തട്ടുകളായുള്ള േമൽപാലം നിർമിക്കണമെന്നുമായിരുന്നു ഹരജിക്കാരെൻറ ആവശ്യം. സർക്കാർ രൂപവത്കരിച്ച സമിതി മുമ്പാകെ ലഭിക്കുന്ന നിർദേശങ്ങൾ അടുത്ത ഘട്ട വികസനത്തിൽ പരിഗണിക്കാനാവുമെന്ന പൊതുമരാമത്ത് വകുപ്പിെൻറ നിലപാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.