Posted On
date_range Updated On
date_range അഭിപ്രായം പറഞ്ഞതിെൻറ പേരിൽ അക്രമിക്കുന്നത് ശരിയല്ല -എസ്.എഫ്.െഎ ദേശീയ അധ്യക്ഷൻ
മലപ്പുറം: അഭിപ്രായം പറഞ്ഞതിെൻറ പേരിൽ കായികമായി നേരിടുന്നതിനെ എസ്.എഫ്.ഐ അനുകൂലിക്കുന്നില്ലെന്ന് അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം ആരെയും അധിക്ഷേപിക്കാനുള്ള ലൈസൻസാണെന്ന് കരുതരുതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വി.ടി. ബൽറാം എം.എൽ.എക്കെതിരായ ആക്രമണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സാനു. ക്ഷേത്രാനുഷ്ഠാനങ്ങളെക്കുറിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നടത്തിയ പരാമർശം ഏത് സാഹചര്യത്തിലാണെന്നറിയില്ല. എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കുമെതിരാണ് എസ്.എഫ്.ഐ. ഹോമവും പൂജയുംകൊണ്ട് പ്രയോജനമുണ്ടാവുമെന്ന അഭിപ്രായവും സംഘടനക്കില്ലെന്ന് സാനു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.