Posted On
date_range Updated On
date_range ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കാൻ ബൽറാമിന് നിർദേശം
കൂറ്റനാട്: എ.കെ.ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തിനെതിരെ പ്രതിഷേധക്കാർ രംഗത്തെത്തിയതോടെ വി.ടി. ബൽറാം എം.എൽ.എയോട് പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കാൻ പൊലീസ് നിർദേശം.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോൺഗ്രസ് പരിപാടിയിൽ സംബന്ധിക്കേണ്ടതായിരുന്നു. മഹിള അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിക്കുമെന്നത് മനസ്സിലാക്കിയ പൊലീസ് കനത്ത സുരക്ഷയും ഒരുക്കി. എന്നാൽ, പരിപാടിക്ക് പോകുന്നിെല്ലന്ന് തിങ്കളാഴ്ച രാവിലെ അദ്ദേഹം അറിയിച്ചതോടെ പൊലീസിനെ മടക്കിയയച്ചു. എന്നാൽ, ഉച്ചക്ക് പോകുന്നതായി വീണ്ടും അറിയിച്ചു.
സുരക്ഷയൊരുക്കാൻ പ്രയാസപ്പെട്ട പൊലീസ് പോകെണ്ടന്ന് നിർദേശിക്കുകയായിരുന്നു. വളാഞ്ചേരിയിലും തിങ്കളാഴ്ച പരിപാടിയുണ്ടായിരുെന്നങ്കിലും മലപ്പുറം പൊലീസ് കൈയൊഴിഞ്ഞതോടെ അതും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.