Posted On
date_range Updated On
date_range പിണറായി വിജയനെ കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് വി.ടി ബൽറാം
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ആക്കി മോർഫ് ചെയ്ത് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമിെൻറ ഫേസ്ബുക് പോസ്റ്റ്.
നിലമ്പൂരിലെ മോവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ് പിണറായി വിജയനെ ഏകാധിപതിയോട് ഉപമിച്ചുകൊണ്ടുള്ള ബൽറാമിെൻറ പോസ്റ്റ്.
എന്തിനാണ് ഏറ്റുമുട്ടലിലൂടെ കൊല്ലുന്നതെന്ന് ചോദിക്കുന്ന ബൽറാം പിണറായി വിജയൻ സർക്കാരിനെ ജനങ്ങൾ വിലയിരുത്തുന്നു എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.
പോസ്റ്റിന് പിന്നാലെ ബൽറാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം കമൻറുകളാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ബൽറാമിനെ ഫോേട്ടാ മോർഫ് ചെയ്ത് അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.