എനിക്ക് സൗകര്യമുള്ള സമയത്താണ് ഫേസ്ബുക്കിൽ​ പോസ്റ്റിടുന്നത്​ -വി.ടി ബൽറാം

സമൂഹ മാധ്യമത്തിൽ വി.ടി. ബൽറാം എം.എൽ.എ നി​യന്ത്രണം പാലിക്കണമെന്നും കെ.ആർ. മീരയെ പേലൊരാളോട്​ അധി​ക്ഷേപകരമായി പ ്രതികരിച്ചത്​ ശരിയായില്ലെന്നുമുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്ര​​െൻറ അഭിപ്രായപ്രകടനത്തിന്​ പരോക്ഷ മറുപടിയുമായി വി.ടി. ബൽറാം എം.എൽ.എ.

തനിക്ക്​ ഇഷ്​ടമുള്ള സമയത്താണ്​ ത​​െൻറ സ്വന്തം ഇഷ്ടപ്രകാരം ഫേസ്​ ബുക്കിൽ പോസ്​റ്റും കമൻറുമൊക്കെ ഇടുന്നതെന്ന്​ ബൽറാം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രത ിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് ത​​െൻറ പ്രഥ മ പരിഗണനയെന്നും ബൽറാം വ്യക്തമാക്കി. ത​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ ബൽറാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.

വി.ടി ബൽറാമി​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം;

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച . പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം. പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം. കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച.

പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന PWD റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ. ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു. ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരി​​െൻറ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ. പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം. തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.

അഞ്ച് മണിയോടെ കൃപേഷി​െൻയും ശരത് ലാലി​​െൻറയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം. കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം. രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.

ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും DCC പ്രസിഡണ്ടി​​െൻറ കൂടെ മണ്ഡലത്തിൽ പദയാത്ര.

പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എ​​െൻറ പ്രഥമ പരിഗണന. ഇതി​​െൻറയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എ​​​െൻറ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.

Tags:    
News Summary - VT Balram MLA's indirect replay to KPCC President Mullappally ramachandran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.