ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ശൈലജക്കെതിരെ വിമർശനവുമായി വി.ടി. ബൽറാം

ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെ മുൻ മന്ത്രി കെ.കെ. ശൈലജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം. കുഞ്ഞനന്തൻ മരിച്ച സമയത്ത് കെ.കെ. ശൈലജ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ബൽറാമിന്‍റെ വിമര്‍ശനം.

‘ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു പ്രമുഖ ക്രിമിനൽ മരിച്ചുപോയപ്പോൾ മറ്റൊരു പ്രമുഖ നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പാണിത്. പിആർ വർക്കിന്റെ അകമ്പടിയോടെ അവരൊക്കെ വീണ്ടും പുട്ടിയിട്ട് വരുന്നതിന് മുൻപ് ഇന്നാട്ടിലെ നിഷ്ക്കളങ്കരോട് ഒന്നോർമ്മപ്പെടുത്തുകയാണ്; ടി പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റുകാരന്റെ രക്തം പുരണ്ടിരിക്കുന്നത് ഏതാനും ചില വാടകക്കൊലയാളികളിൽ മാത്രമല്ല, ഇതുപോലുള്ള കുഞ്ഞനന്തേട്ടന്മാരെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരൂപികളുടേയും കൈകളിൽക്കൂടിയാണ്​’.

കെ.കെ. ശൈലജയുടെ കുറിപ്പ് പൂർണരൂപത്തിൽ

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻ്റെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്.

എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.



Tags:    
News Summary - VT Balram criticizes KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.