നടിക്ക് പിന്തുണ അറിയിച്ച് വി.എസ്

തിരുവനന്തപുരം: കൊച്ചിയില്‍ അക്രമത്തിനിരയായ ചലച്ചിത്രനടിക്ക് പിന്തുണ അറിയിച്ചും ഏതാവശ്യത്തിനും വിളിക്കാന്‍ ആവശ്യപ്പെട്ടും വി.എസ്. അച്യുതാനന്ദന്‍. ഞായറാഴ്ച വൈകീട്ട് നടിയുമായി ടെലിഫോണില്‍ സംസാരിക്കവേയാണ് വി.എസ് പിന്തുണയും സഹായവും അറിയിച്ചത്. കേസുമായി ധൈര്യമായി മുന്നോട്ടുപോകണമെന്നും എല്ലാസഹായവും ഉണ്ടാവുമെന്നും വി.എസ് നടിയോട് പറഞ്ഞു. നീതിക്കുവേണ്ടി ഏതറ്റംവരെയും മുന്നോട്ടുപോകണം. ഏത് ആവശ്യത്തിനും എപ്പോഴും വിളിക്കാം. സര്‍ക്കാറില്‍നിന്ന് സഹായംലഭിക്കാന്‍ എല്ലാശ്രമവും തന്‍െറ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇന്നലെ രാവിലെ വി.എസ് ടെലിഫോണില്‍ വിളിച്ചെങ്കിലും നടിയെ കിട്ടിയില്ല. അമ്മയാണ് ഫോണെടുത്തത്. നടി അപ്പോള്‍ സിനിമാ ഷൂട്ടിങ്ങിലായിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ നടി വി.എസിനെ തിരിച്ചുവിളിക്കുകയായിരുന്നു. 
 

Tags:    
News Summary - vs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.