വിജിലൻസിനെ വി.എസ് പുകഴ്ത്തുന്നത് മകന്‍റെ കേസ് ഒഴിവാക്കിയതിനാൽ-മാണി

തിരുവനന്തപുരം: വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിനെ വി.എസ് അച്യുതാനന്ദന്‍ പുകഴ്ത്തുന്നത് മകന്‍ അരുണ്‍കുമാറിന്‍റെ ഒരു കേസ് എഴുതിത്തള്ളിയത് കൊണ്ടാണെന്ന് കെ.എം മാണി. മനുഷ്യന് നന്ദിയും ഉപകാര സ്മരണയും ഉണ്ടാവുന്നത് നല്ലതാണെന്നും കെ.എം മാണി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ അഴിമതി വിരുദ്ധനാണെന്നും സത്യസന്ധനുമാണെന്ന് കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതേക്കറിച്ചായിരുന്നു മാണിയുടെ പ്രതികരണം.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നപ്പോള്‍ അരുണ്‍കുമാര്‍ ഒരു ഡസനിലധികം വിദേശ യാത്രകള്‍ നടത്തിയെന്ന ആക്ഷേപമായിരുന്നു വിജിലന്‍സ് അന്വേഷിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പരിധിയില്‍പ്പെടുത്തിയായിരുന്നു അന്വേഷണം. എന്നാല്‍ സുഹൃത്തുക്കള്‍ നല്‍കിയ പണം കൊണ്ടാണ് വിദേശയാത്രകള്‍ നടത്തിയതെന്ന വിശദീകരണത്തില്‍ തൃപ്തരായ വിജിലന്‍സ് അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കുകയായിരന്നു.

Tags:    
News Summary - v.s supports vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.