തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചും അന്വേഷണം അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ഇറങ്ങിയെന്ന് ആരോപിച്ചും വി.എസ്. അച്യുതാനന്ദന്‍. കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അയച്ച കത്തിലാണ് വി.എസിന്‍െറ അതൃപ്തിയും ആക്ഷേപവും.
കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. പൊലീസ് സൂപ്രണ്ടിന്‍െറ മേല്‍നോട്ടത്തിലെ പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണം. തട്ടിപ്പില്‍ നടേശന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി വിധിച്ചിട്ട് ആറുമാസം ആകുന്നു. ഇപ്പോള്‍ അന്വേഷിക്കുന്നത് സി.ഐയുടെ നേതൃത്വത്തിലാണ്. കേസില്‍ കോടികള്‍ തട്ടിയെടുത്തെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഇപ്പോള്‍ പ്രതികള്‍ എഫ്.ഐ.ആര്‍തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ അന്വേഷണം അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യകളുമായി നടേശനും മറ്റും ഇറങ്ങി. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ പൊലീസ് സൂപ്രണ്ടിന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും വി.എസ് കത്തില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.