മാണിക്കെതിരെ നിലപാട്​ കടുപ്പിച്ച്​  വി.എസ്​; യെച്ചൂരിക്ക്​ കത്ത്​ നൽകി

തൃശൂർ: കെ.എം. മാണി​െയ ഇടതുമുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി വി.എസ്​. അച്യുതാനന്ദൻ. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്​ഥാന സമ്മേളനത്തിൽ ആലോചിക്കരുതെന്ന്​ ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക്​ വി.എസ്​. കത്ത്​ നൽകി.  മാണിയെ മുന്നണിയിലെടുക്കുന്നതിൽ നേരത്തെ തന്നെ വി.എസ്​​ കടുത്ത ്എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. ഇടതുനയത്തിന്​ വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത്​ ദേശീയതലത്തിലുള്ള ഇടത്​ ​െഎക്യം ദുർബലപ്പെടുത്തുമെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. കത്ത്​ നൽകിയിട്ട്​ ​ദിവസങ്ങളായി. 

ബാർ കോഴക്കേസിൽ മാണിക്കെതിരെ ശക്​തമായ നിലപാടുമായി മുന്നോട്ട്​ പോകാനുള്ള നീക്കത്തിലാണ്​ വി.എസ്​. ബാർ കോഴക്കേസിൽ മാണിയെ കുറ്റമുക്​തമാക്കിയ കോടതി നടപടിക്കെതിരെ മേൽകോടതിയെ സമീപിക്കാനും നീക്കമുണ്ട്​. മാണിയെ എടുത്താൽ മുന്നണിബന്ധം വിടേണ്ടിവരുമെന്ന സൂചന സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാ​േജന്ദ്രൻ പരസ്യമാക്കിയിരുന്നു. അത്തരത്തിൽ സി.പി.​െഎ ബന്ധം അവസാനിപ്പിച്ചാൽ അത്​ ദേശീയതലത്തിലുള്ള ഇടത്​ ​െഎക്യത്തിന്​ ദോഷം ചെയ്യുമെന്ന സൂചനയാണ്​  വി.എസ്​ കത്തിലൂടെ പ്രകടിപ്പിച്ചത്​. ആലപ്പുഴ സമ്മേളനം ബഹിഷ്​കരിച്ച്​ വിവാദമുണ്ടാക്കിയ വി.എസ്​ ഇൗ കത്തിലൂടെ തൃശൂർ സമ്മേളനത്തിലും പുതിയൊരു വിവാദത്തിന്​ വഴിമരുന്നിട്ടിരിക്കുകയാണ്​.

Tags:    
News Summary - V.S Letter to yechuri on Mani issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.