തിരുവനവന്തപുരം: ലോ അക്കാദമിക്ക് നൽകിയ ഭൂമിയിൽ കർശന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് വി.എസ് കത്ത് നൽകി. വിദ്യഭ്യാസ ആവശ്യത്തിന് നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ലോ അക്കാദമി നടത്തിയ ഫ്ലാറ്റ് നിർമാണം നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ലോ അക്കാദമി ഭൂമിയെകുറിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചത് തൊട്ട് പുറകെയാണ് വി.എസ് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.