അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം നടത്തുന്നു -വി.എസ്

ആലപ്പുഴ: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന് ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍. അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവർ അദ്ദേഹത്തെ അനുവദിക്കില്ല. എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും വി.എസ് പറഞ്ഞു.

സിവില്‍ സർവീസിന് തന്നെ അഭിമാനമാണ് ജേക്കബ് തോമസ്. അദ്ദേഹം സ്ഥാനമൊഴിയേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല. അഴിമതിക്കാരായ കറുത്ത ശക്തികളാണ് ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും വി.എസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - vs on jacob thomas issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.