വിഴിഞ്ഞം കരാർ: ദേശീയ ഏജൻസി അന്വേഷിക്കണമെന്ന്​ വി.എസ്​

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ ജുഡീഷൽ അന്വേഷണം സാധ്യമായില്ലെങ്കിൽ ദേശീയ ഏജൻസിയെ ഏൽപ്പിക്കണമെന്ന്​ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വിഴിഞ്ഞം കരാറിനെ കുറിച്ചുള്ള ജുഡീഷൽ അന്വേഷണം നീക്കം സ്വാഗതാർഹമാണ്. സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കിൽ അന്വേഷണം വിശ്വാസ്യതയുള്ള ദേശീയ ഏജൻസിയെ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടാക്കിയ വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തണമെന്നും വി.എസ്​ വാർത്താകുറിപ്പിൽ ആവശ്യ​െപ്പട്ടു. 

വിഴിഞ്ഞം കരാറിൽ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിശന തുടർന്ന്​ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിന് പിറകേയാണ് വി.എസി​​െൻറ പ്രതികരണം. 

Tags:    
News Summary - VS Achuthanandan- Vizhinjam port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.