Posted On
date_range Updated On
date_range വി.എസ്. അച്യുതാനന്ദൻ കോവിഡ് വാക്സിൻ രണ്ടാംഡോസ് സ്വീകരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദൻ കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്.
വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. മഹാമാരിയുടെ രണ്ടാംതരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും അതിജീവിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.