Posted On
date_range Updated On
date_range കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്ന് വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: അന്തരിച്ച കെ.ആര് ഗൗരിയമ്മക്ക് അന്തിമാഭിവാദ്യങ്ങൾ അർപ്പിച്ച് മുന്‍മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്. കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി.എസ് പറഞ്ഞു.
വി.എസിന്റെ കുറിപ്പ്
ഗൗരിയമ്മയുടെ നിര്യാണ വാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.
വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.