ദേഹാസ്വാസ്​ഥ്യം; വി.എസ്​ ആശുപത്രിയിൽ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടത്തെ എസ്.യു.ടി റോയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് സായാഹ്നനടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെതുടര്‍ന്ന് ഡോക്ടറെ കാണാനത്തെിയതായിരുന്നു.

രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ നിര്‍ത്തുകയായിരുന്നു. ഇ.സി.ജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തുകയും ആരോഗ്യനിലയില്‍ കുഴപ്പമില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

Tags:    
News Summary - vs achuthanandan admitted hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.