പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
പയ്യന്നൂർ നഗരസഭയിലെ 17-ാം വാർഡിൽ വോട്ടെടുപ്പ് നിർത്തിവെച്ചു
പയ്യന്നൂർ നഗരസഭയിൽ ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. നഗരസഭയിലെ 17-ാം വാർഡിലാണ് കലക്ടറുടെ നിർദേശ പ്രകാരം വോട്ടെടുപ്പ് നിർത്തിവെച്ചത്. തിരിച്ചറിയൽ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരെ കൊണ്ടുവന്ന വാഹനം പുഴയിലേക്ക് മറിഞ്ഞു
കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് വോട്ടർമാരെ കൊണ്ടുവന്ന വാഹനം പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു.
ഉച്ചവരെ മികച്ച പോളിങ്: 50 ശതമാനത്തിന് അടുത്ത്
കോഴിക്കോട്/കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉച്ചവരെ മികച്ച പോളിങ്. ഉച്ച 12.30 വരെ 44.95 ശതമാനമാണ് പോളിങ്. പോളിങ് കൂടിയ ജില്ല മലപ്പുറത്തും കുറഞ്ഞ ജില്ല കണ്ണൂരുമാണെന്ന് ലഭിക്കുന്ന വിവരം. തൃശൂർ–43.84%, മലപ്പുറം- 46.72%, പാലക്കാട്–45.38%, കോഴിക്കോട്–45.44%, വയനാട്- 43.87%, കണ്ണൂർ–43.41% കാസർകോട്–43.47%, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
കെ.ടി. ജലീൽ എം.എൽ.എയും കുടുംബവും വോട്ട് രേഖപ്പെടുത്തി
വളാഞ്ചേരി നഗരസഭ കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്കോഫീസ് കെട്ടിടത്തിലെ കാരാട് ഡിവിഷൻ ബൂത്ത് നമ്പർ 6ൽ ഡോ. കെ.ടി. ജലീൽ എം.എൽ.എയും കുടുംബവും വോട്ട് രേഖപ്പെടുത്തി
നിലേശ്വരം നഗരസഭയിൽ മുസ് ലിം ലീഗ് വനിത സ്ഥാനാർഥിക്ക് നേരെ കൈയേറ്റം നടത്തിയതായി പരാതി
നിലേശ്വരം നഗരസഭയിൽ മുസ് ലിം ലീഗ് വനിത സ്ഥാനാർഥിക്ക് നേരെ കൈയേറ്റം നടത്തിയതായി പരാതി. തൈക്കടപ്പുറത്താണ് സംഭവം. സംഭവത്തിൽ സ്ഥാനാർഥി പൊലീസിൽ പരാതി നൽകി.
മാണിയൂരിൽ ബി.ജെ.പി ബൂത്ത് ഏജന്‍റിനെ സി.പി.എം പ്രവർത്തകർ മർദിച്ചെന്ന് പരാതി
മാണിയൂരിൽ ബി.ജെ.പി ബൂത്ത് ഏജന്‍റിനെ സി.പി.എം പ്രവർത്തകർ മർദിച്ചെന്ന് പരാതി. ഏജന്‍റ് രാഹുലിനെ ബൂത്തിൽ കയറിയാണ് മർദനിച്ചത്. പരിക്കേറ്റ രാഹുലിനെ മയ്യിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
വിദ്വേഷ പ്രചരണങ്ങൾക്കും ജനവിരുദ്ധ ഭരണത്തിനുമെതിരായ ജനവിധിയുണ്ടാകുമെന്ന് റസാഖ് പാലേരി
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തിയ വിദ്വേഷ പ്രചരണത്തിനും ഇടത് ഭരണകൂടത്തിന്‍റെ ജനവിരുദ്ധ ഭരണത്തിനുമെതിരെ ജനം വിധിയെഴുതുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഇടത് ഭരണത്തിൽ ആർ.എസ്.എസ് ആണ് ആഭ്യന്തരം കൈയ്യാളുന്നത്. ഇതിനെതിരായ ശക്തമായ ജനവികാരം തെരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിജയിച്ച വെൽഫെയർ പാർട്ടിയുടെ ജനകീയ മെമ്പർമാർ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയും അഴിമതിമുക്തവും സ്വജനപക്ഷപാതരഹിതവുമായ ഭരണവും പാർട്ടിയുടെ കരുത്താണ്. തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടുമെന്നും ചങ്ങരേത്ത് പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ പലേരി എം.എൽ.പി സ്കൂളിൽ കുടുംബത്തോടെപ്പം വോട്ട് രേഖപ്പെടുത്തി റസാഖ് പാലേരി കൂട്ടിച്ചേർത്തു.
പോളിങ് ഉയരുന്നു, രാവിലെ 11.05 വരെ 32.02 ശതമാനം
തൃശൂർ–31.2 %
മലപ്പുറം- 33.04 %
വയനാട്- 31.35%
കാസർകോട്–30.89%
പാലക്കാട്–32.17 %
കോഴിക്കോട്–31.5 %
കണ്ണൂർ–30.01%
സെക്കൻഡ് പോളിങ് ഓഫിസര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ടു
സെക്കൻഡ് പോളിങ് ഓഫിസര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഗുരുവായൂര്‍ എ.യു.പി സ്‌കൂളില്‍ 10 മിനിറ്റ് പോളിങ് തടസപ്പെട്ടു. ബ്രഹ്‌മകുളം സ്വദേശി സ്രാമ്പിക്കല്‍ സുരേഷാണ് കുഴഞ്ഞു വീണത്. പ്രഥമശുശ്രൂഷക്ക് ശേഷം പോളിങ് ഓഫിസര്‍ ആരോഗ്യം വീണ്ടെടുത്ത് പോളിങ് തുടര്‍ന്നു.
കണ്ണൂർ മൊറാഴയിൽ വോട്ടർ ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ: വോട്ട് ചെയ്യാനെത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വിൽപനക്കാരനായ സുധീഷ് കുമാർ (48) ആണ് മരിച്ചത്. മൊറാഴ സൗത്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.