തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലെ പേരുവിവരങ്ങള്‍ വിദേശ കമ്പനിയുമായി ചേര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി പരാതി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോര്‍ജ് കുര്യനാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമീഷന്‍ 38,000 ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 4.34 ലക്ഷമുണ്ടെന്ന് വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ ഡേറ്റ ഡെവലപ്പര്‍ കമ്പനിയാണ് വൈബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്.
തെരഞ്ഞെടുപ്പ് കമീഷെൻറ ശേഖരണത്തില്‍നിന്നാണ് രമേശ് ചെന്നിത്തല വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തലാണെന്നും ജോര്‍ജ് കുര്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.