ഷൗക്കത്ത്
Posted On
date_range Updated On
date_range ശബ്ദസന്ദേശ വിവാദം: ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
കാളികാവ്: പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളിൽ കമീഷൻ ലഭിക്കാറുണ്ടെന്ന വിധത്തിൽ നടത്തിയ സംഭാഷണം വാട്സ്ആപ് വഴി പുറത്തുവന്നതിനെ തുടർന്ന് ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്ത് രാജിവെച്ചു. ബുധനാഴ്ച വൈകീട്ട് 4.30ഓടെ പഞ്ചായത്ത് സെക്രട്ടറി രവിശങ്കർ മുമ്പാകെയാണ് രാജി നൽകിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷൗക്കത്തിന്റെ ശബ്ദസന്ദേശം വാട്സ്ആപ് വഴി പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു. തുടർന്ന് കോൺഗ്രസ് അന്വേഷണ കമീഷനെ വെച്ചു. കമീഷൻ റിപ്പോർട്ടിൽ ഷൗക്കത്തിന് ജാഗ്രതക്കുറവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
തുടർന്ന് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഡി.സി.സി പ്രസിഡന്റ് ഷൗക്കത്തിനോട് ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി ചോക്കാട് പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.