ഒത്തൊരുമയോടെ പാർട്ടിയെ നയിക്കാൻ മുല്ലപ്പള്ളിക്ക് സാധിക്ക​െട്ട - വി.എം സുധീരൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസി​​​​​െൻറ പുതിയ നേതൃത്വത്തിന്​ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയട്ടെ എന്ന്​ വി.എം. സുധീരൻ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക എന്ന ശ്രമകരമായ അധ്വാനമാണ് അവർക്ക് മുന്നിലുള്ളത്. വിഭാഗീയതക്ക് അതീതമായി പ്രവർത്തിക്കാൻ പുതിയ നേതൃത്വതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും സുധീരൻ പറഞ്ഞു. വർക്കിങ്​ പ്രസിഡന്റ് പദവിയെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളി രാമ​ചന്ദ്രനെയാണ്​ കെ.പി.സി.സി പ്രസിഡൻറായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചത്​. പതിവുരീതി വിട്ട്​ മൂന്നു വർക്കിങ്​ പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. എം.​െഎ. ഷാനവാസ്​, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്​ എന്നിവരാണ്​ വർക്കിങ്​ പ്രസിഡൻറുമാർ. കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. ബെന്നി ബഹനാൻ യു.ഡി.എഫ്​ കൺവീനറാകും. ​മുന്നണി സംവിധാനമാണെന്നിരിക്കേ, ഇതുസംബന്ധിച്ച ഒൗപചാരിക പ്രഖ്യാപനം കേരളത്തിൽ ഉണ്ടാവുമെന്നാണ്​ സൂചന.

Tags:    
News Summary - VM Sudheeran On KPCC Leadership - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.