പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദി പ്രെസ്സിൽ

കോവിഡ്​ പ്രതിരോധം പാളി; തെരഞ്ഞെടുപ്പിന്​ മുമ്പുള്ള സർക്കാറല്ല ഇപ്പോഴുള്ളത്​ -വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കോവിഡ്​ പ്രതിരോധം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ. തെരഞ്ഞെടുപ്പിന്​ മുമ്പുള്ള സർക്കാറല്ല ഇപ്പോഴുള്ളത്​. തെരഞ്ഞെടുപ്പിന്​ ശേഷം ആനുകൂല്യങ്ങൾ നൽകുന്നത്​ സർക്കാർ നിർത്തിയെന്നും വി.ഡി.സതീശൻ പറഞ്ഞു.

കോവിഡ്​ നിയന്ത്രണങ്ങളിൽ തന്നിഷ്​ടപ്രകാരമാണ്​ സർക്കാർ തീരുമാനങ്ങളെടുക്കുന്നത്​. ആരുടെയും അഭിപ്രായം കേൾക്കാൻ സർക്കാർ തയാറാവുന്നില്ല. ബാങ്കുകളുടെ യോഗം വിളിക്കാൻ മുഖ്യമ​ന്ത്രി തയാറാവണം. ബാങ്കുകൾ ജപ്​തി നടപടികൾ നിർത്തിവെക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവുമായി വി.ഡി.സതീശൻ രംഗ​ത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭീഷണി കേരളത്തിലെ ജനങ്ങളോട്​ വേണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രസ്​താവന.

Tags:    
News Summary - VM Satheesan criticizes govt Covid Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.