'പാലക്കാട് വിമാനത്താവളം യാഥാർഥ്യമാകും, വരുന്നത് പതിനായിരം കോടിയുടെ പദ്ധതി '; വി.കെ ശ്രീകണ്ഠൻ എം.പി

പാലക്കാട്: പാലക്കാട് വിമാനത്താവളം നടപ്പിലാക്കാൻ കേന്ദ്രം സാധ്യതാ പഠനത്തിന് ഉത്തരവിട്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് കയറ്റുമതിയിലുൾപ്പെടെ വൻ വികസനമുണ്ടാകുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും എം.പി പറഞ്ഞു.

പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സാധ്യതയെ കുറിച്ച് കഴിഞ്ഞ വർഷമാണ് ലോക്സഭയിൽ താൻ സംസാരിച്ചതെന്ന് എം.പി പറഞ്ഞു. പുതുശ്ശേരിയിൽ പതിനായിരം കോടി മുതൽ മുടക്കിൽ ദേശീയ വ്യവസായ ഇടനാഴി വരുമെന്നും അമ്പതിനായിരത്തോളം യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

താൻ വിമാനത്താവളം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ കളിയാക്കിയവരുണ്ടെന്ന് എം.പി കൂട്ടിച്ചേർത്തു. പദ്ധതിയിൽ സംസ്ഥാനവും ഇടപടണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - vk sreekandan mp says internation al airport will comw in palakad districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.